തിരുവനന്തപുരം ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് ആറ്റിങ്ങല്‍. അക്ഷാംശം 76.83° കിഴക്കും 8.68° വടക്കും ആയി സമുദ്രനിരപ്പില്‍ നിന്ന് 23 മീറ്റര്‍ (75 അടി) ഉയരത്തില്‍ ആറ്റിങ്ങല്‍ സ്ഥിതിചെയ്യുന്നു. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്നു ആറ്റിങ്ങല്‍. ദീര്‍ഘനാള്‍ സ്ത്രീകള്‍ ഭരണ സാരഥ്യം വഹിച്ചിരുന്ന നാട്ടുരാജ്യം എന്ന ഖ്യാദിയും ചരിത്രത്തിലുണ്ട്. തമ്പുരാട്ടിമാരുടെ താമസത്തിന് ശ്രീപാദം കൊട്ടാരവും ചെലവിനായി വിട്ടുകൊടുത്ത ആറ്റിങ്ങല്‍ പ്രദേശങ്ങളും ഉള്‍പ്പെടുത്തിയതായിരുന്നു നാട്ടുരാജ്യം.